തിരുവനന്തപുരം: സ്വതന്ത്രസോഫ്ട്വെയറിന്റെ
പ്രചാരണത്തിനും വ്യാപനത്തിനും വേണ്ടി കേരളസര്‍ക്കാറിന്റെ വിവരസാങ്കേതിക
വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ഐസിഫോസിന്റെ
ആഭിമുഖ്യത്തില്‍, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഡെബിയന്റെ പത്താം പതിപ്പായ 'ബസ്റ്റര്‍' ന്റെ പ്രകാശനച്ചടങ്ങ് ഐസിഫോസിന്റെ കാര്യവട്ടം സ്പോര്ട്ഹബ്ബിലുള്ള ഓഫീസില്‍ വച്ച് ജൂലൈ 6 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തുന്നത് ഇന്ത്യയിലെ ആദ്യ വനിതാ ഡെബിയന്‍ ഡെവലപ്പര്‍ ആയ ശ്രുതിചന്ദ്രനാണ്. ഈ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നു. പരിപാടിയുടെ ഭാഗമായി ഡെബിയനെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്സ്റ്റലേഷന് ക്യാംപയിനുകളും നടത്തുന്നതാണ്. കമ്പ്യൂട്ടറുകളുമായി എത്തുന്നവര്‍ക്ക് സൗജന്യമായി ഡെബിയന്‍ ഇന്സ്റ്റലേഷന് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.